Thursday, 30 June 2011

"അടി"മുടി ജനകീയ ജനാധിപത്യം

ബാബു എം പാലിശ്ശേരി എന്ന് പേരുള്ള ഒരു സാമാജികനെ സ്പീകര്‍ ഏമാന്‍ താകീത് ചെയ്തു നന്നാക്കി കളഞ്ഞു എന്ന വാര്‍ത്ത വായിച്ചാണ് എന്ന് ഉണര്‍ന്നത്....എന്ത് അപരാധം ആണ് ഇ വിദ്വാന്‍ ചെയ്തത് എന്ന് ഈ വിനീതന്‍  അകാരാദി ക്രമത്തില്‍ വായിച്ചു നോക്കി,ഇല്ല ഒരു തെറ്റും മേപ്പടിയാന്‍ ചെയ്തതതായ്  തോന്നിയില്ല. മുഖ്യന്റെ മുന്നില്‍ നിന്ന് നാല് പറഞ്ഞു, അത്ര തന്നെ...അതൊരു മഹാ അപാരാധമായ് എഴുതി എഴുന്നാള്ളിക്കുന്നവന്മാര്‍ സഖാവിന്റെ  ചരിത്രം, ഭൂതം വല്ലതും തിരഞ്ഞിട്ടാണോ പേന ഉന്തുന്നത്..വിവര ദോഷത്തിനു ഇത്ര സിണ്ടികെടു ആകാന്‍ പറ്റുമോ..വിഷയം സ്വാശ്രയം ആണ്.. നല്ല ചുടുചോറു...അഞ്ചു കൊല്ലം ശെരിക് വേവിച്ചതാണ്..അന്ന് കയിട്ടു വരാന്‍ ഒരു കെയെസ്സുവിനയൂം  കണ്ടില്ല..അതിനു ബാബു സഖാവ് എന്ത് പിഴച്ചു...സഖാവിന്റെ പ്രസ്ഥാനത്തില്‍ ചോര ഉള്ള, നീര് ഉള്ള ബീയെക് പഠിക്കുന്ന പിള്ളേര് പ്രൊഫഷണല്‍ സ്വാശ്രയ സമരത്തിനു സദാ ഉശാരനെന്റെ കോയാ.. ഒരു പ്രകടനം നടത്താന്‍  നാല് ആളെ കിട്ടാത്ത ചെന്നിത്തലജി നയിക്കുന്ന വഴുതകാട്- സ്ടാച്ചു റൂട്ട് കാങ്ഗ്രസ്സ് പാര്ട്ടികാര് ഇതൊന്നും കണ്ടു പുളികേണ്ട.. നിങ്ങക്കൊന്നും നാല് ജന്മം വടി പോലുതെ ഖദര്‍ ഇട്ട ഉടലോടെ ജനിച്ചാലും ഇന്ഘനെ നാല് കാച്ചു കാച്ചാന്‍ കഴിയൂല്ല .ലോകം എന്ന് പറയുന്നത് ലണ്ടന്‍ ലക്കിടി ലിവേര്‍പൂല്‍ മാത്രം ആണെന്ന് വിചാരികരുത്...ഇടക്ക് കുന്നംകുളത് ഒക്കെ ഒന്ന് പോണം...മക്കളുടെ ഉറച്ച സീറ്റ്‌ വിട്ടുകളഞ്ഞ ത്യാഗ് സമ്പന്നന്മാരായ ആ മന്ത്രിപുങ്ങവന്മാര്‍ പോരിനു വരാഞ്ഞത് നന്നായ്..കായബലം അറിഞ്ഞു പോകാമായിരുന്നു...നിയമസഭ, നിയമസഭ എന്നൊക്കെ കേള്‍കുമ്പോള്‍ രോമാന്ജ കഞ്ചുകം അണിയേണ്ട കാര്യം ഒന്നും ഇല്ല..ഇതു നമ്മുടെ പാര്‍ടി ആപീസിന്റെ അത്ര പോലും ഭംഗി ഇല്ലാത്ത ഒരു കെട്ടിടം..ഏതൊക്കെ ഇവറ്റകള്‍ക്ക് എന്നാണാവോ മനസീലവുക!